സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ മികവില്ല; പാര്‍ട്ടി സ്‌നേഹത്തില്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം - സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനങ്ങളുടെ കെട്ടഴിഞ്ഞു

ബുധന്‍, 4 ജനുവരി 2017 (16:38 IST)
സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം അത്ര പോരെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. പാർട്ടിയുടെ മന്ത്രിമാർ വേണ്ടത്ര ശോഭിക്കുന്നില്ല. ഭരണത്തിൽ പാർട്ടി സാന്നിധ്യം പ്രകടമല്ല. സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ നേതൃത്വം പരാജയമാണെന്നും വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടി സ്‌നേഹത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുപഠിക്കണം. മുഖ്യമന്ത്രിയുടെ അത്രയും വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ അടുത്തു നില്‍ക്കുന്ന പ്രകടനമെങ്കിലും സിപിഐ മന്ത്രിമാര്‍ നടത്തണം. സിപിഐ മന്ത്രിമാരുടെ ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം പ്രകടമല്ലെന്നും അഭിപ്രായമുയർന്നു.

ബോർഡ്, കോർപറേഷൻ അധ്യക്ഷന്മാരെ തീരുമാനിച്ചതിൽ പിഴവുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനാണ് പരിഗണന കിട്ടിയത്. സിഎൻ ചന്ദ്രനെ കാറും ഓഫിസുമില്ലാത്ത ബോർഡിന്റെ അധ്യക്ഷനാക്കി. സ്ഥാനം കൊടുക്കാതിരിക്കാം, കൊടുത്ത് അവഹേളിക്കരുതെന്നും വിമർശനമുന്നയിച്ചു. വിപി ഉണ്ണികൃഷ്ണന്‍, ടിവി ബാലന്‍, കെഎസ് അരുണ്‍ തുടങ്ങിയവയാണ് യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

വെബ്ദുനിയ വായിക്കുക