Breaking News: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

വെള്ളി, 8 ഡിസം‌ബര്‍ 2023 (17:58 IST)
Breaking News: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രമേഹത്തെ തുടര്‍ന്ന് കാല്‍പാദം മുറിച്ചുമാറ്റിയിരുന്നു. പൂര്‍ണ ആരോഗ്യവാനായി വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമാകുമെന്ന് കഴിഞ്ഞ മാസം മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാനം പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിനിടെ വീണ്ടും പ്രമേഹം വില്ലനായി എത്തുകയും ആരോഗ്യനില മോശമാകുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍