"എഴുതിവെച്ചോ കെട്ടിയിട്ട് തല്ലും", റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐ നേതാവ്

വ്യാഴം, 16 ജൂലൈ 2020 (14:36 IST)
ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്‌ക്ക് എത്തിയ റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഐ നേതാവ്.മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്നാണ് സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്റെ ഭീഷണി.
 
മാങ്കുളം അമ്പതാംമൈലിൽ വനംവകുപ്പ് നിർമിച്ച ട്രെഞ്ചിനെചൊല്ലിയുള്ള ത‍ർക്കമാണ് വനപാലകരെ ഭീഷണപ്പെടുത്തുന്നെതിൽ എത്തിച്ചത്. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് നാട്ടുകാർ ജില്ലാകളക്‌ടർനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് തഹസീൽദാർ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്.
 
ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിന് ലോക്കൽ സെക്രട്ടറിക്കെതിരെ കേസുണ്ട്. മാങ്കുളം ടൗണിൽ പോയി കെട്ടിയിട്ട് തല്ലുമെന്നും തല്ലാൻ വേണ്ടിയാണ് സ്ഥലം മാറ്റത്തെതെന്നും ഇയാൾ പോലീസുകാരെ ഭീഷണിപ്പെടുത്തി പറയുന്നുണ്ട്.അതേസമയം വനംവകുപ്പ് ഓഫീസ് സംരക്ഷിക്കാനാണ് ട്രഞ്ച് നിർമിച്ചതെന്നും നാട്ടുകാർക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നുമാണ് സിപിഐ ആരോപണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍