വിവാദങ്ങള്‍ക്ക് നടുവില്‍ സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും
ചൊവ്വ, 16 ഡിസംബര്‍ 2014 (09:11 IST)
വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കെ സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും ബുധനാഴ്ച നിര്‍വാഹകസമിതിയും സംസ്ഥാന കൗണ്‍സിലും ചേരാനാണ് തീരുമാനം.
അതേസമയം ഇന്ന് ചേരുന്ന സിപിഐ നേതൃയോഗങ്ങള്‍ വിവാദങ്ങളുടെ നടുവിലാണ്. നേതൃത്വത്തിനെതിരെ പി രാമചന്ദ്രന് നായര്‍ നടത്തിയ വിമര്‍ശനവും. പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്ത സി ദിവാകരന്റെയും പശ്ചാത്തലത്തിലാണ് നേതൃയോഗങ്ങള്‍ ആരംഭിക്കുന്നത്.
എല്‍ഡിഎഫിന്റേത് ഒത്ത്തീര്‍പ്പ് സമരമാകുന്നുവെന്ന പാര്‍ട്ടി നിലപാട് തള്ളിയ നിലപാടാണ് സി ദിവാകരന് വിനയായത്. ഈ നിലപാടിനെ തുടര്‍ന്നാണ് ദിവാകരന് എതിരായി അച്ചടക്ക നടപടി എടുക്കാന്‍ കാരണമായത്. എന്നാല്‍ അദ്ദേഹത്തിന് കടുത്ത അച്ചടക്ക നടപടികള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അദ്ദേഹത്തിന്റെ അച്ചടക്കലംഘനത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്ശമുണ്ടാവുമെന്നാണ് സൂചന. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ വിവാദനടപടികളിലേക്ക് നേതൃത്വം പോകില്ല.