ഗോ രക്ഷയുടെ പേരില്‍ ഭീകരാന്തരീക്ഷം കേരളത്തിലും; പശുക്കളുമായി പോയ വാഹനം ബിജെപിക്കാർ തടഞ്ഞു

വ്യാഴം, 8 ജൂണ്‍ 2017 (17:37 IST)
കശാപ്പിനായുള്ള കാലിവില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തില്‍ അക്രമസഭവങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് ശരിവയ്‌ക്കുന്ന സംഭവം മല്ലപ്പള്ളിയിൽ.

മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ചങ്ങനാശേരിക്കടുത്തു തെങ്ങണയിലേക്കു പശുക്കളുമായി വന്ന വാഹനം ബിജെപി പ്രവർ‍ത്തകർ തടയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുക്കയും ചെയ്‌തു.

എഴുമറ്റൂരില്‍ നിന്ന് പശുക്കളുമായി എത്തുമ്പോഴായിരുന്നു വാഹനം തടഞ്ഞു നിര്‍ത്തി കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രശ്‌നം വഷളാക്കിയത്.

ബിജെപി പ്രവർത്തകർ വാഹനം കടത്തിവിടാതിരുന്നതോടെ പൊലീസ് എത്തി. ഇതോടെ  ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബിജെപി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

എഴുമറ്റൂരിൽ വീടുകളിൽനിന്നു വാങ്ങിയ പശുക്കളാണിതെന്നു ഉടമകൾ വ്യക്തമാക്കിയെന്നും വാഹനം തടഞ്ഞ  കണ്ടാലറിയാവുന്ന ആറു ബിജെപി പ്രവർത്തകർക്കെതിരേ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക