വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതിനാല്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ വാക്‌സിനേഷന്‍ മുടങ്ങും. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങും. അതേസമയം പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമാണുള്ളത്.