വാക്‌സിൻ ക്ഷാമം: തിരുവനന്തപുരത്ത് 131 വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി

വ്യാഴം, 15 ഏപ്രില്‍ 2021 (17:45 IST)
വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരത്തെ 131ഓളം വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി. ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗ വാക്‌സിനേഷൻ ക്യാമ്പും പൂട്ടിയവയിൽ ഉൾപ്പെടുന്നു.
 
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്‌സിനേഷൻ ഊർജിതമാക്കാൻ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ 45 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്‌സിൻ നൽകാനായിരുന്നു തീരുമാനം. എന്നാൽ രാജ്യമാകെ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വാക്‌സിനേഷന് ക്ഷാമം അനുഭവപ്പെട്ടത്.
 
തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളിൽമെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ മുടങ്ങി.അതേസമയം, അഞ്ച് ലക്ഷത്തോളം ഡോസ് വാക്‌സിൻ ഇന്ന് സംസ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍