കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്താന്‍ ശ്രമം

എ കെ ജെ അയ്യര്‍

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (19:30 IST)
പാറശാല: പാറശാല ശ്രീകൃഷ്ണ ഫാര്‍മസി സെന്ററിലെ കോവിഡ്  നിരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി ഷാലു എന്ന ഇരുപത്താറുകാരനാണ് പോലീസ് പിടിയിലായത്.
 
കുളിമുറിയില്‍ മൊബൈല്‍ ക്യാമറ  വച്ചായിരുന്നു ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചത്. കുളിക്കുന്നതിനിടെ ക്യാമറ കണ്ട യുവതി വിവരം അധികാരികളെ അറിയിക്കുകയും പാറശാല പോലീസ് എത്തി ശാലുവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇയാളുടെ കോവിഡ് പരിശോധനാ  നെഗറ്റീവാണ്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍