മലപ്പുറത്ത് രണ്ട് സ്‌കൂളുകളില്‍ കോവിഡ് ബാധ തീവ്രം

എ കെ ജെ അയ്യര്‍

ഞായര്‍, 14 ഫെബ്രുവരി 2021 (16:32 IST)
മലപ്പുറം: മലപ്പുറത്തെ രണ്ട് സ്‌കൂളുകളില്‍ അടുത്തിടെയുണ്ടായ കോവിഡ് ബാധ തീവ്രമായി. മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വന്നേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ വ്യാപകമായത് കണ്ടെത്തിയത്.
 
ഇപ്പോള്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനയില്‍ 180 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയായി രണ്ട് സ്‌കൂളുകളിലുമായി 442 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 
മാറഞ്ചേരിയിലെ സ്‌കൂളില്‍ ആകെ 363 പേരെ പരിശോധിച്ചപ്പോള്‍ 94 കുട്ടികള്‍ക്കും ഒരു അദ്ധ്യാപകനും രോഗം പോസിറ്റീവായി. അതെ സമയം വന്നേരിയിലെ സ്‌കൂളില്‍ 289 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 82 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍