നടി അമലാ പോളിന് വിലക്ക്

വ്യാഴം, 18 ഡിസം‌ബര്‍ 2014 (17:15 IST)
നടി അമലാ പോളിനെ ജൂവലറികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് കോടതി വിലക്കി.മില്ലേനിയം ഗോള്‍ഡ് എന്ന ജുവലറി അധികൃതര്‍ നല്‍കിയ പരാതിയിയില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

കഴിഞ്ഞ മെയില്‍ അമലാ പോള്‍ മില്ലേനിയം ഗോള്‍ഡിന്റെ പരസ്യത്തിലഭിനയിക്കനായി 30 ലക്ഷം രൂപ വാങ്ങി കരാറില്‍ ഒപ്പിട്ടിരുന്നു എന്ന് ജൂവലറി അധികൃതര്‍ പറയുന്നു.എന്നാല്‍ അമല കരാറിലെ വ്യവസ്ഥ ലംഘിച്ച് മറ്റൊരു ജൂവലറിയുടെ പരസ്യത്തില്‍ അഭിനയിച്ചെന്നും തങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെന്നുമാണ് മില്ലേനിയം ഗോള്‍ഡിന്റെ പരാതി. നിലവില്‍ ജോഷി ചിത്രമായ ലൈല ഓ ലൈലയുടെ ഷൂട്ടിംഗ് തിരക്കിലാണ് അമല പോള്‍



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക