സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റുചെയ്യുകയും മാസ്‌കും ഹെല്‍മറ്റും ഇല്ലാതെ ഇരിക്കുന്നുവെന്ന് പരാമര്‍ശം നടത്തിയതിനുമാണ് കേസ്. ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ കോടതിയില്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇത് മാനിക്കാതെ പൊതു ഇടത്ത് കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനാലാണ് കേസ്. സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷന്‍ നേരത്തേ അറിയിച്ചിരുന്നു.