നിയന്ത്രണരേഖ ലംഘിച്ച് കടന്നുകയറാൻ വിണ്ടും ചൈനയുടെ ശ്രമം, തടഞ്ഞുനിർത്തി ഇന്ത്യൻ സേന

തിങ്കള്‍, 31 ഓഗസ്റ്റ് 2020 (11:55 IST)
ലഡാക്: ധാരണകൾക്ക് വിരുദ്ധമായി നിയന്ത്രണരേഖ ലംഘിച്ച് പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തേയ്ക്ക് കടന്നുകയറാൻ ചൈനനീസ് സേനയുടെ ശ്രമം. എന്നൽ നീക്കം തിരിച്ചറിഞ്ഞ ഇന്ത്യൻ സേന ചൈനീസ് സൈന്യത്തെ തടഞ്ഞുനിർത്തുകയായിരുന്നു. കിഴക്കൻ ലഡാക്കിൽ അതിർത്തിയിൽ മാറ്റം വരുത്താനാണ് ചൈനീസ് സേന ശ്രമിയ്ക്കുന്നത് എന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
 
ശനി ഞായർ ദിവസങ്ങളിൽ രാത്രിയിലാണ് ചൈനീസ് സേന നിയന്ത്രരേഖ ലംഘിച്ച് കറ്റന്നുകയറാൻ ശ്രമിച്ചത്. ചൈനയുടെ ഭാഗത്തുനിന്നുമുള്ള പ്രകോപനങ്ങൾ ചെറുക്കാൻ പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കി എന്നും ഇന്ത്യൻ സേന അറിയിച്ചു. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തിൽ അയവ് വരുത്തുന്നതിനാണ് ചർച്ചകൾ നടത്തിയതും ധാരണകളിലെത്തിയതും എന്നാൽ ഈ ധാരണകൾ ലംഘിയ്ക്കുന്ന നടപടിയാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
 
ലഡാക്ക് അതിർത്തിയിൽ മാറ്റം വരുത്താനായിരുന്നു ചൈനീസ് സേനയുടെ ശ്രമം. എന്നാൽ ഇത് തിരിച്ചറിഞ്ഞ് തടയാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചു. ചൈന നേരത്തെ നിയന്ത്രണരേഖ ലംഘിച്ചതിനെ തുടർന്ന് ഇരു സൈനിന്യങ്ങളും തമ്മിൽ ഏറ്റുമുട്ടുകയും ഇരു ഭാഗത്തും നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനു ശേഷം നിരന്തരമായ ചർച്ചകൾക്കൊടുവിൽ ചില പ്രദേശങ്ങളിൽ നിന്നും ചൈനിസ് സൈന്യം പിന്നോട്ടുപോയെങ്കിലും തന്ത്രപ്രധാനമായ പാംഗോങ്, ഡെപ്‌സങ് എന്നിവിടങ്ങളിൽനിന്നും ചൈനീസ് സേന പിൻവാങ്ങിയിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍