സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു; യുവതിയെ പൊലീസ് പിടികൂടിയത് മധുരയില്‍ നിന്ന്

ശനി, 26 ജൂണ്‍ 2021 (12:14 IST)
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭര്‍ത്താവും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് യുവതിയെയും സഹോദരി ഭര്‍ത്താവിനെയും പൊലീസ് പിടികൂടിയത്. 
 
മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ, ഇവരുടെ സഹോദരീ ഭര്‍ത്താവ് ചാല രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന സന്‍ജിത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ 22 നാണ് ഐശ്വര്യയും സഹോദരി ഭര്‍ത്താവും ഒളിച്ചോടിയത്. ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മധുരയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു. കൊല്ലം എസിപിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സന്‍ജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് രണ്ടു പേര്‍ക്കും എതിരെ കേസേടുത്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍