സരിതക്ക് മൂന്ന് വർഷം തടവ് വിധിച്ച് കോടതി, ശിക്ഷ 2019ലെ തട്ടിപ്പ് കേസിൽ !

വ്യാഴം, 31 ഒക്‌ടോബര്‍ 2019 (19:27 IST)
കൊയമ്പത്തൂർ: കാറ്റാടി യന്ത്രങ്ങൾ നിർമിച്ച് നൽകാം എന്ന് വാഗ്ദാനം ചെയ്ത പണം തട്ടിയ കേസിൽ സരിതാ എസ് നായർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2009ൽ തിരുവനന്തപുരം സ്വദേശി അശോക് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ കൊയമ്പത്തൂർ കോടതിയുടേതാണ് വിധി.
 
സരിതയെ കൂടാതെ ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിരും കേസിൽ പ്രതികളാണ്. വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാഡി യന്ത്രങ്ങളുടെ തിരുവനന്തപുരത്തെ വിതരണ അവകാശം വഗ്ദനം ചെയ്ത് ലെംസ് പവർ ആൻഡ് കണക്ട് എന്ന കമ്പനിയിൽനിന്നും നാലര ലക്ഷം രൂപ തട്ടിയതായാണ് കേസ്.
 
കമ്പനി അക്കൗണ്ട് എന്ന പറഞ്ഞ് പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് 2009 അശോക് കുമാർ നാലര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ പിന്നീട് വിശദമായി അന്വേഷിച്ചതോടെ കമ്പനി വ്യാജമാണെന്ന് മനസിലാവുകയായിരുന്നു. ഇതോടെ അശോക് കുമാർ പൊലീസിൽ പരാതി നൽകി. 2010ലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍