‘സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല‘; മീശ വിവാദത്തില്‍ തുറന്നടിച്ച് കമല്‍ഹാസന്‍
എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ രംഗത്ത്.
മീശ നോവല്‍ കത്തിച്ച സംഭവം തന്നെ അത്ഭുതപ്പെടുത്തി. അസഹിഷ്‌ണുതകള്‍ക്കെതിരായ ശബ്ദമായിരുന്നു കേരളം. സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല. വിവേകമാണ് ഉണ്ടാകേണ്ടത്. കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമല്‍ നിലപാട് വ്യക്തമാക്കിയത്.
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും എസ് ഹരീഷിന്റെ മീശ എന്ന നോവൽ പിന്‍വലിച്ചിരുന്നു. ഇതിനുശേഷം ‘നോവൽ’ ഡിസി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരേണിക്കല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവ് ലഭിച്ചില്ല.
വിവാദ സംഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ പുസ്തകങ്ങൾ നിരോധിക്കുന്നത് നല്ല സംസ്‌കാരമല്ലെന്ന് വ്യക്തമാക്കിയ കോടതി ആക്ഷേപഹാസ്യങ്ങളും പുസ്തകങ്ങളില്‍ ആയിക്കൂടെയെന്നും ചോദിച്ചു. സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ചാണ് ഹര്‍ജി.