കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളിലെ അരിവില കിലോയ്ക്ക് മൂന്നു രൂപ കുറച്ചു. നിലവില്‍ കിലോയ്ക്ക് 28 രൂപ വിലയുണ്ടായിരുന്ന അരി കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഓണച്ചന്തകളില്‍ 25 രൂപക്ക് ലഭിക്കും. മറ്റ് സബ്സിഡി സാധനങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നതോടെ 30% വരെ വില കുറയും. അരിക്കു പുറമേ മറ്റു സാധനങ്ങള്‍ക്കും ഗണ്യമായ വിലക്കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് വിപണി വിലയേക്കാള്‍ 60% വില കുറച്ചാണ് കണ്‍സ്യൂമര്‍ ഫെഡ് വഴി വില്‍പ്പന നടത്തിയിരുന്നത്. ഇത്തവണ അത് നടപ്പാകാതെ വന്നതോടെ റംസാന്‍ വിപണിയില്‍ കനത്ത വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു.
ജനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വില കുറക്കാന്‍ വില കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചത്.ജയ അരി-28 രൂപ, കുറുവ അരി-28 രൂപ, മട്ട അരി-27 രൂപ എന്നിങ്ങനെയായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളിലെ വില. യഥാക്രമം 36, 36, 40 രൂപയാണ് അരിയുടെ വിപണിവില.
സബ്സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് സപൈ്ളകോ, കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട് ലെറ്റുകളില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ജനരോഷം ശക്തമാകുകയും കണ്‍സ്യൂമര്‍ ഫെഡിന്റെ തട്ടിപ്പ് പുറത്തുവരികയും ചെയ്തതോടെയാണ് സബ്‌സിഡി ഏകീകരിച്ച് വില കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.