കോണ്‍ഗ്രസ് കൌണ്‍സിലര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വ്യാഴം, 24 ജൂലൈ 2014 (14:37 IST)
കോണ്‍ഗ്രസ് കൌണ്‍സിലര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 71-ആം വാര്‍ഡിലെ കൌണ്‍സിലര്‍ സത്യഭാ‍മയാണ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമിച്ചത്. കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ സത്യഭാമ മേയറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സൂചനയുണ്ട്. 
 
മേയറുടെ ചേംബറിലേക്ക് എത്തിയ സത്യഭാമ വാര്‍ഡിലെ പ്രശ്നം തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമാ‍യിരുന്നു. ലിഫ്റ്റിലേക്ക് കയറാന്‍ തുടങ്ങിയ മേയറെ തടഞ്ഞുനിര്‍ത്തിയായിരുന്നു ഭീഷണി. 
 
തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കുകയായിരുന്നു. എന്തു പ്രശ്നമുണ്ടെങ്കിലും താന്‍ പരിഹരിക്കാറുണ്ടെന്നും സത്യഭാമ തന്നോട് പരാതികളൊന്നും പറഞ്ഞിട്ടില്ലെന്നും മേയര്‍ എ കെ പ്രേമജം അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രശ്നം തീര്‍ക്കാന്‍ രാഷ്ട്രീയമൊന്നും നോക്കാറില്ലെന്നും പ്രത്യേക പരിഗണിക്കേണ്ട വിഷയം ഒന്നും സത്യഭാമ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും പ്രേമജം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക