തിരുവനന്തപുരം: തേനീച്ച, കടന്നല്‍ എന്നിവയുടെ കുത്തേറ്റു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വനം വകുപ്പാണ് ഇതുമായി മുന്നോട്ടു പോകുന്നത്. വരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് പരിഗണിക്കും.
രണ്ട് വര്ഷം മുമ്പ് നിയമസഭാ സമിതിക്ക് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് ഇത് പരിശോധിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ അന്നത്തെ ചര്‍ച്ചയില്‍ കടന്നല്‍ കുത്തേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതി എന്നായിരുന്നു അഭിപ്രായം വന്നത്. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു വര്‍ഷം അഞ്ചു മുതല്‍ എട്ടു വരെ ആളുകള്‍ കടന്നല്‍, തേനീച്ച കുത്തേറ്റു മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.