എറണാകുളത്തെ കോളേജ് ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ്.
എറണാകുളത്തെ കോളേജ് ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ്. എറണാകുളത്തെ ബോയ്സ് ഹോസ്റ്റലുകളില്‍ വ്യാപകമായി ലഹരി മരുന്നുകള്‍ ഉപയോഗം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ്. എസിപി ആര്‍ നിശാന്തിനിയാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. മഹാരാജാസ് കോളേജ് ഗവണ്‍മെന്റ് ലോ കോളെജ്,കളമശേരി പോളിടെക്‌നിക് കോളെജ്,കുസാറ്റ് എന്നിവിടങ്ങളിലെ ഹോസ്റ്റലുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.എന്നാല്‍ ഹോസ്റ്റലുകളില്‍ നിന്ന് പോലീസിന് കാര്യമായി ഒന്നും കണ്ടെത്താനായില്ല