സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളെ ആധുനിക വത്കരിക്കുന്നതിണ്റ്റെ ഭാഗമായി എ റ്റി എം. ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിംഗ് എന്നീ സൌകര്യങ്ങളും വൈകാതെ ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്റ്റ് കുര്യന്‍ ജോയി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.
പദ്ധതി എസ് ബി റ്റി യുടെ സഹകരണത്തോടെയാവും നടപ്പാക്കുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാവും ഈ സംവിധാനങ്ങള്‍ നടപ്പിലാക്കുക. സംസ്ഥാന സഹകരണ ബാങ്കിണ്റ്റെ സ്വന്തം കെട്ടിടങ്ങളില്‍ എല്ലാം എ.റ്റി.എം കൌണ്ടറുകളും തുടങ്ങും.
സംസ്ഥാന സഹകരണ ബാങ്കിണ്റ്റെ എ.റ്റി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് എസ് ബി റ്റി എ റ്റി എം കൌണ്ടറുകളില്‍ നിന്ന് പ്രത്യേക തുകയില്ലാതെ ഇടപാടു നടത്താനും കഴിയും. സംസ്ഥാന സഹകരണ ബാങ്കിണ്റ്റെ ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് വിപുലമായ പദ്ധതികള്‍ ബാങ്ക് ആവിഷ്കരിക്കുമെന്നും കുര്യന്‍ ജോയി അറിയിച്ചു.