തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു ഫ്ലൈറ്റ്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം അടുത്ത മാസം രണ്ടാം വാരമായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുക.