വിദ്യാർത്ഥികൾ തമ്മിൽ ഉന്തും തള്ളും; ക്ലാസ് മുറിയിലെ ജനലിലൂടെ താഴേക്ക് പതിച്ച് ഒരു കുട്ടിക്ക് ദാരുണാന്ത്യം

Webdunia
ചൊവ്വ, 9 ജൂലൈ 2019 (12:07 IST)
ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഉന്തും തള്ളിനുമൊടുവിൽ ജനലിലൂടെ താഴേക്ക് പതിച്ച് ഒരു കുട്ടിക്ക് ദാരുണാന്ത്യം. ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലായിരുന്നു സംഭബം. വിദ്യാർത്ഥികളായ റിഷഭ് ആര്യയും ഹാർഥിക് കുമാർ സിംഗും പരസ്പരം തള്ളി മാറ്റിയപ്പോൾ രണ്ടുപേരും താഴെക്ക് വീഴുകയായിരുന്നു.  
 
തിങ്കളാഴ്ച സ്കൂളിലെ ഉച്ചഭക്ഷണ സമയത്ത് ആയിരുന്നു പശ്ചിമ ബംഗാളിലെ സ്കൂളിൽ അപകടം നടന്നത്. കുട്ടികൾ തമ്മിൽ കളിയായി ഉന്തും തള്ളും ഉണ്ടായപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർത്ഥികൾ ജനലിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു.  
 
നിർഭാഗ്യവശാൽ, ആ ജനലിന് ഗ്രിൽ ഉണ്ടായിരുന്നില്ല. മൂന്നു ദിവസം മുമ്പ് ജനലിന്‍റെ ഗ്രിൽ പൊട്ടിയിരുന്നു. സംഭവം നടന്ന ഉടൻതന്നെ രണ്ടു വിദ്യാർത്ഥികളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റിഷഭ് ആര്യ മരിച്ചിരുന്നു. ബിഹാറിൽ നിന്നുള്ള വിദ്യാർത്ഥി ആയിരുന്നു റിഷഭ് ആര്യ. അതേസമയം, ഹൃഥ്വിക് കുമാർ സിംഗിന് ഇടതു കൈയിൽ എല്ലിന് പൊട്ടലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article