മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചാല്‍ ശരിയാവില്ല. ഏതെങ്കിലും സിനിമാവാര്‍ത്തയാണ് ഇതെന്ന് ഓര്‍ത്തെങ്കില്‍ തെറ്റി. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം കൂടിയ കെപിസിസി എക്‌സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരേ പരസ്യ വിമര്‍ശനത്തിലെ ചില സംഭാഷണശകലങ്ങളാണിത്. കെ സുധാകരനും കെ സി അബുവുമാണ് രാഹുല്‍ ഗാന്ധിക്കെതിരെയും കേന്ദ്ര നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചത്.
യുവത്വം പ്രവര്‍ത്തിയിലാണ് വേഷത്തിലല്ല ഉണ്ടാകേണ്ടതെന്ന് രാഹുലിനെ പരസ്യമായി വിമര്‍ശിച്ച് കെ സുധാകരന്‍ പറഞ്ഞു. നയപരമായ തീരുമാനങ്ങളെടുത്തത് പലപ്പോഴും രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരമായിരുന്നു. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരെങ്കിലും വേണം അല്ലെങ്കില്‍ രാജ്യത്ത് കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടും. കേന്ദ്രനേതൃത്വത്തിന്റെ തെറ്റുകളുടെ പാപഭാരം സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ടി വന്നെന്ന് ടി സിദ്ധിഖ് പറഞ്ഞു.
കണ്ണൂരിലെ തോല്‍വിക്ക് കാരണക്കാരനായ പി രാമകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പി രാമകൃഷ്ണനും കെ സുധാകരനും ശരിയാണെന്ന ആണും പെണ്ണും കെട്ട നിലപാട് ശരിയല്ലെന്നും ഏതെങ്കിലും ഒരാള്‍ ശരിയാണെന്ന് നേതൃത്വം തീരുമാനിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. പി രാമകൃഷ്ണനെതിരെ നടപടി എടുത്തില്ലെങ്കില്‍ തുടര്‍ന്നുള്ള കെപിസിസി എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.