ശക്തമായ മത്സരം നടക്കുന്ന കൽപ്പറ്റയിൽ ഇത്തവണ അട്ടിമറി നടക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്. സി പി എം സ്ഥാനാർത്ഥി സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ യു ഡി എഫിന്റെ ശക്തനായ സ്ഥാനാർത്ഥി എം വി ശ്രയാംസ് കുമറിനെ പിന്നിലാക്കി വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.
ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.