സിനിമാതീയേറ്ററില്‍ മര്‍ദ്ദനമേറ്റ് സെക്യൂരിറ്റി കൊല്ലപ്പെട്ടു

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:21 IST)
കോഴിക്കോട് മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മാവൂര്‍ റോഡിലെ ആര്‍‌പി മാളിലുള്ള  തീയേറ്ററിലാണ് സംഘര്‍ഷമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനായ കോഴിക്കോട് സ്വദേശി സത്യപ്രകാശ് ആണ് മരിച്ചത്.  സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.  

സിനിമതിയേറ്ററില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്.  മര്‍ദനമേറ്റ ഒരു സുരക്ഷാ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റ് കൌണ്ടറിനടുത്തുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ടിക്കറ്റ് തീര്‍ന്നെന്ന് ജീവനക്കാര്‍ പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന ഒരുസംഘമാണ് ആക്രമിച്ചത്.

ഉച്ച്യ്ക്ക് രണ്ടുമണിയോറെയായിരുന്ന് സംഭവം നടന്നത് എന്നാണ് റിപ്പൊര്‍ട്ടൂകള്‍. ടിക്കറ്റില്ല എന്ന് പറഞ്ഞ ജീവനക്കാരനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയതാണ് സ്ത്യപ്രകാശ്, ഇതേ തുടര്‍ന്ന് സത്യപ്രകേശിനേ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തേ തുടര്‍ന്ന് കുഴഞ്ഞു വീണ സത്യപ്രകാശ് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരണപ്പെടുകയായിരുന്നു.

അക്രമം ഉണ്ടായതൊടെ കൌണ്ടറില്‍ ഉണ്ടായിരുന്ന ജീവനക്കാരന്‍ മാനേജരിനൊട് പരാതി നല്‍കാന്‍ പോയതിനിടെ സെക്യൂരിറ്റിയേ വളഞ്ഞ് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് തന്നെയാണ് മരനമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നടക്കാവ് പൊലീസാണ് കേസന്വേഷിക്കുന്നത്. ആക്രമി സംഘത്തില്‍ എഴുപേരുണ്ടായിരുന്നു എന്നാണ് വിവരം. അക്രമി സംഘത്തിലുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല്.

കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കൊട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അതേ സമയം മാളില്‍ തന്നെ സ്ഥാപനം നടത്തുന്നവരില്‍ ചിലരും ഈ സംഘത്തില്‍ ഉണ്ടായിരുന്നതായാണ്  റിപ്പോര്‍ടുകള്‍. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ആളിന്റേയും സാക്ഷികളുടെയും മൊഴികല്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക