അന്യസംസ്ഥാനത്തു നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
രാവിലെ ഇതു സംബന്ധിച്ച കേസ് പരിഗണിക്കവെ കുട്ടികളെ കൊണ്ടുവന്നത് വ്യാജരേഖകള്‍ ചമച്ചാണെന്നും കുട്ടികളെ കൊണ്ടുവന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്നും, അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കുട്ടികളുടെ രക്ഷിതാക്കളുടെ കത്തും ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വ്യാജമായ സൃഷ്ടിച്ചതാണ്. കുട്ടികളെ എന്തിനാണ് കൊണ്ടുവന്നതെന്നും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അമിക്കസ് ക്യൂറി കൊടതിയെ അറിയിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേസ് അനേഷണത്തിന് തയ്യാറാണെന്ന് സിബിഐ അറിയിക്കുകയായിരുന്നു. കേസ് ഏറ്റെടുക്കാന്‍ സന്നദ്ധമാണോയെന്ന് കോടതി നേരത്തെ സിബിഐയോട് ആരാഞ്ഞിരുന്നു.
അതേസമയം അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ രണ്ടാഴ്ച സാവകാശം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി.