കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വിദ്യാര്‍ഥി ജീപ്പിടിച്ച് മരിച്ചു. തയ്യില്‍ കുറുവ റോഡിലെ നിതാല്‍ ഹൗസില്‍ സഹീര്‍-ഷറിന്‍ ദമ്പതികളുടെ മകന്‍ അയന്‍ സഹീറാണ് ജീപ്പിടിച്ച് മരിച്ചത്. കുട്ടിയുടെ ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ണൂരിലെ റിംസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അയന്‍.