മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്കൂട്ടറിലും തുടർന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.വൈദ്യുത തൂണിൽ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിക്കുകയായിരുന്നു.
കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിലെ രണ്ടാംവർഷ വിദ്യാർഥിയായ യദുകൃഷ്ണൻ, ഒരു പൂക്കടയിൽ സഹായിയായി ജോലിചെയ്യുന്നുണ്ട്. പൂക്കട ഉടമയായ ഇടയ്ക്കിടം ഗുരുനാഥൻമുകൾ സിജു ഭവനിൽ സിജുവിൻറെ മകൻ അജസാണ് ഒപ്പമുണ്ടായിരുന്നത്. അജസിൻറെ ഇടതുകൈയ്ക്കും മുഖത്തുമാണ് പരിക്ക്.