കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എല്ലാവരും അംഗീകരിക്കുന്നതായിരുന്നു എന്നും പശ്ചിമഘട്ടത്തിലെ 123 വില്ലേജുകളിലെ താഴെതട്ടിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയും പരാതികള്‍ പരിഹരിച്ചുമാണ് സര്‍ക്കാര്‍നടപടികള്‍ കേന്ദ്രത്തെ അറിയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം നിലനിര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആരംഭിക്കും എന്നും തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലും വള്ളക്കടവിലും രണ്ട് പദ്ധതികള്‍ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദത്തിന്റെ നാടായ കേരളത്തില്‍ മരുന്ന് നിര്‍മാണത്തിന് ആവശ്യമായ ചെടികള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. സംസ്ഥാനത്ത് ആരംഭിച്ച മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് ശക്തമാക്കി ഈ രംഗത്ത് പ്രവര്‍ത്തനം കാര്യക്ഷമമാക്കും. അട്ടപ്പാടിയില്‍ ആയുര്‍വേദ മരുന്നുചെടികളുടെ വലിയ ഉദ്യാനം യഥാര്‍ത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു