നഴ്സുമാരുടെ പുനരധിവാസം: മുഖ്യമന്ത്രിയുമായി ഇന്നു ചര്‍ച്ച

വെള്ളി, 11 ജൂലൈ 2014 (09:19 IST)
ഇറാഖില്‍ നിന്നു മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ചര്‍ച്ച നടത്തും. ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. 
 
ജോലി വാഗ്ദാനം ചെയ്ത ആശുപത്രി ഉടമകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. നഴ്സുമാരുടെ വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും യോഗം പരിശോധിക്കും. ഇറാഖില്‍ നിന്നു തിരിച്ചെത്തിയ മുഴുവന്‍ നഴ്സുമാര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കണമെന്ന് ആവശ്യമുണ്ടെങ്കിലും പരിഗണിക്കുന്നതിനു നിയമതടസങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക