മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ വിഎസിന്റെ പട്ടിണി സമരം
തിങ്കള്‍, 28 ഡിസംബര്‍ 2015 (14:13 IST)
മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ പട്ടിണിസമരം കിടക്കാന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തയ്യാറെടുക്കുന്നു. ജനുവരി 26ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിനു മുന്നില്‍ ആണ് വി എസ് പട്ടിണി കിടക്കുക.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നല്കിയ വാക്കുകള്‍ പാലിക്കാത്തതിനാലാണ് സമരം. എന്‍ഡോസള്‍ഫാന്‍ സമരസമിതി നേതാക്കളും സമരത്തില്‍ പങ്കെടുക്കും.