പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കരിങ്കൊടി

ചൊവ്വ, 1 മാര്‍ച്ച് 2016 (09:52 IST)
പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കരിങ്കൊടി. തിരുവനന്തപുരത്തും നേമത്തുമാണ് മുഖ്യമന്ത്രിക്കെതിരെ സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
 
കരമന - കളിയിക്കാവിള നാലുവരി ദേശീയപാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ സി പി എം പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
 
രാവിലെ, തിരുവനന്തപുരം മെഡിക്കൽ കോളജില്‍ എത്തിയ മുഖ്യമന്ത്രിയെ ഡി വൈ എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കാനായിരുന്നു മുഖ്യമന്ത്രി എത്തിയത്.

വെബ്ദുനിയ വായിക്കുക