സംസ്ഥാന സര്‍ക്കാരിന്റെ അവസാനബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്ലക്കാര്‍ഡുകളുമായി സഭയില്‍ എത്തിയ പ്രതിപക്ഷം ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന്, പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുന്നത് ചോര്‍ന്ന ബജറ്റാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ബജറ്റ് അവതരണം ബഹിഷ്‌കരിച്ച് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരുടെ ബജറ്റ് ആണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. അഴിമതി മന്ത്രിമാര്‍ രാജി വെച്ച് പുറത്തു പോകൂ എന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.