കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ സി ഡി തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു. സോളാര്‍ കമ്മീഷന്റെ തെളിവെടുപ്പിനിടെ ആയിരുന്നു ഇത്.
സി ഡി കോയമ്പത്തൂരിലാണെന്നും പത്തു മണിക്കൂര്‍ അനുവദിക്കുകയാണെങ്കില്‍ എത്തിക്കാമെന്നും പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ സി ഡി കണ്ടെത്താന്‍ യാത്ര. യാത്ര, ടി വി ചാനലുകളില്‍ തത്സമയം. സി ഡി കിട്ടിയില്ല എന്നത് വേറൊരു സത്യം.