‘കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചതില്‍ പൊലീസിന് പങ്കില്ല’

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (12:36 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവത്തില്‍ കേരള പോലീസിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവം  ഗൗരവമേറിയതാണ്. തലപ്പാവ് ധരിച്ചയാള്‍ കൂടി അനുവദിച്ചതുകൊണ്ടാണ് അത് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നത് എന്‍എസ്ജി ആണെന്നും അതിനാല്‍ കേരള പൊലീസിന് പങ്കില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.
 
റോഡിലെ വാഹന പരിശോധന ഒഴിവാക്കാന്‍ കഴിയില്ല. സമൂഹ്യവിരുദ്ധര്‍ വാഹനങ്ങളില്‍ ലഹരി വസ്തുക്കളും ആയുധങ്ങളും കടത്തുന്നത് തടയാന്‍ പരിശോധനയിലൂടെ മാത്രമേ കഴിയൂ. എന്നാല്‍ വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തുന്നത് നിര്‍ബന്ധമാക്കും. ആവശ്യത്തിന് ക്യാമറകളില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക