അരുവിക്കരയ്ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലെ ആര്‍ കെ നഗറില്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വമ്പന്‍ ജയം. 1,52,257 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയലളിത ആര്‍ കെ നഗറില്‍ വിജയിച്ചത്.
എതിരാളിയായ സി പി ഐയുടെ മഹേന്ദ്രന് 9,669 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
74.4 ശതമാനം പോളിങ് രേഖപ്പെടുത്തിയ ആര്‍ കെ നഗറില്‍ ജയലളിതക്ക് റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമെന്ന അണ്ണാ ഡി എം കെയുടെ അവകാശവാദത്തിനുള്ള സ്ഥിരീകരണമാണ് ഈ ജയം. തന്റെ ജയത്തില്‍ ജനങ്ങളോട് ജയ നന്ദി രേഖപ്പെടുത്തി.
ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ വോട്ടിങ് 2011ലായിരുന്നു – 72.70 ശതമാനം. 28 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഡി എം കെ, ഡി എം ഡി കെ, കോണ്‍ഗ്രസ്, എം ഡി എം കെ, ബി ജെ പി, പി എം കെ എന്നിവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.