ചെങ്ങറസമരക്കാര്‍ ആ‍ത്മഹത്യ ഭീഷണിയുമായി മരത്തില്‍ കയറി

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (13:33 IST)
ചെങ്ങറ പട്ടയഭൂമി അവകാശസമിതി പ്രവര്‍ത്തകര്‍ മരത്തില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി. അവകാശസമര സമിതിയുടെ കണ്‍വീനര്‍ സുഗതനും മറ്റ് രണ്ടു പേരുമാണ് സമരവേദിക്കു സമീപമുള്ള മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ഭീഷണി മുഴക്കിയത്. 
 
സെക്രട്ടേറിയറ്റ് പടിക്കലെ മരത്തില്‍ കയറിയായിരുന്നു ആത്മഹത്യ ഭീഷണി. ഭൂമി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പറ്റിക്കുകയായിരുന്നു എന്നാണ് ആരോപണം. 741 ദിവസമായി തുടരുന്ന സമരം ശാശ്വതമായി പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
 
മരത്തില്‍ നിന്നും ആരെങ്കിലും താഴെ വീണാല്‍ അപകടമുണ്ടാകാതിരിക്കാനുള്ള സംവിധാനം അഗ്നിശമനസേന തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക