കൊലപാതകത്തിന് ശേഷം അച്ഛന്റെ വെട്ടിമുറിച്ച ശരീരത്തിന്റെ പടം ഷെറിൻ എടുത്തു

തിങ്കള്‍, 30 മെയ് 2016 (12:34 IST)
അമേരിക്കൻ മലയാളിയെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. വെട്ടിമുറിച്ച പിതാവിന്റെ മൃതദേഹത്തിന്റെ ചിത്രം ഷെറിൻ മൊബൈലിൽ പകർത്തി. മനുഷ്യമനസ്സാക്ഷികളെ ഞെട്ടിക്കും വിധത്തിൽ അതിക്രൂരമായാണ് ഷെറിൻ കൊല നടത്തിയത്. 
 
സ്വത്ത് തർക്കത്തെതുടർന്ന് ഉണ്ടായ വഴക്കിനിടയിൽ പിതാവിന്റെ തലയ്ക്കു നേരെ ഷെറിൻ നാല് വെടിവെച്ചു. തുടർന്ന് മൃതദേഹം കത്തിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് വെട്ടുകത്തിയെടുത്ത് കൈകാലുകൾ വെട്ടിയെടുത്തു. തലയും ഉടലും വെട്ടിമാറ്റി. വെട്ടിമുറിച്ച പിതാവിന്റെ ജഡത്തിന്റെ പടം ഷെറിൻ മൊബൈലിൽ എടുത്തു. 
 
കൊലചെയ്യപ്പെട്ട ജോയി‌യുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ പൊലീസ് ഷെറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്വത്ത് തർക്കമായിരുന്നു കൊലപാതകത്തിന്റെ കാരണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക