ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു

ഞായര്‍, 7 ഫെബ്രുവരി 2016 (15:49 IST)
ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയും രണ്ടുപേര്‍ ബംഗാള്‍ സ്വദേശികളുമാണ്. 
 
ചങ്ങനാശ്ശേരി കുറിച്ചിയില്‍ ആയിരുന്നു സംഭവം. കുറിച്ചി സ്വദേശി ഷിബുവാണ് മരിച്ച മലയാളി. മാള്‍ഡ സ്വദേശികളായ ജഹാം ഗീര്‍, മുക്‌താര്‍ എന്നിവരാണ് മരിച്ച അന്യസംസ്ഥാന തൊഴിലാളികള്‍.
 
ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക