ക്രമവിരുദ്ധമായാണു കാപ്പ ചുമത്തിയതെന്ന നിസാമിന്റെ വാദം ജസ്റീസ് വി.കെ.മോഹനന്‍ തള്ളി. നേരത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ എംഎസ് ജയ ആണു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ)ചുമത്തിയത്. ഇതിനെതിരെ നിസാം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് പതിവായി വരുന്ന നിസാമിനെ പലതവണ ചന്ദ്രബോസ് തടയുകയും, വൈകി വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റു സെക്യൂരിറ്റി ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയതുമാണ് നിസാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രം.