ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

തിങ്കള്‍, 23 നവം‌ബര്‍ 2015 (13:35 IST)
ചന്ദ്രബോസ് വധക്കേസില്‍ മുഖ്യപ്രതി മൊഹമ്മദ് നിസാമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
 
അതേസമയം, നിസാമിനും സാക്ഷികള്‍ക്കും പൊലീസ് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസില്‍ സുഗമവും നീതിപൂര്‍വ്വകവുമായ വിചാരണ നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഏതൊക്കെ സാക്ഷികള്‍ക്കാണ് സുരക്ഷ ആവശ്യമുള്ളത്, അവര്‍ക്ക് താമസിക്കുന്ന സ്ഥലത്തു നിന്ന് കോടതിയിലേക്കും കോടതിയില്‍ നിന്ന് താമസസ്ഥലത്തേക്കും പോകുമ്പോള്‍ സുരക്ഷ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു.
 
കേരളത്തില്‍ വിചാരണ നടത്തുന്നത് ഏകപക്ഷീയമാണെന്ന് കാണിച്ചായിരുന്നു നിസാം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.നിസാം സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

വെബ്ദുനിയ വായിക്കുക