തനിക്കെതിരെ ചിലര്‍ കഥകള്‍ മെനയുന്നു: മുന്‍ ഡിജിപി

വെള്ളി, 6 മാര്‍ച്ച് 2015 (12:56 IST)
ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനു വേണ്ടി താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും. സംശയമുള്ളവര്‍ക്ക് തന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാമെന്നും. ചിലര്‍ തനിക്കെതിരെ കഥകള്‍ മെനയുകയാണെന്നും മുന്‍ ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തി.

ചന്ദ്രബോസ് വധക്കേസില്‍ സസ്പെന്‍ഷന്‍ ലഭിച്ചപ്പോള്‍ എസ്പി ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നു. എന്നാല്‍ കേസുകളില്‍ സത്യസന്ധത പാലിക്കണമെന്ന് മാത്രമാണ് ജേക്കബിനോട് താന്‍ പറഞ്ഞതെന്നും എംഎന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. തൃശൂരിലെ വ്യവസായി വൈദീശ്വരനെ അറിയില്ല. ഒരു സാമൂഹിക വിരുദ്ധനു വേണ്ടിയും ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിസാമിനെ രക്ഷിക്കാന്‍ ശ്രമം നടന്നതായി ആരോപിച്ച ചീഫ് വിപ്പ് അതിന് തെളിവുകളായി ശബ്‌ദരേഖകള്‍ അടങ്ങിയ സി ഡികളും ഒപ്പം ഒരു കത്തും രാത്രി ക്ളിഫ് ഹൌസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജോര്‍ജ് കൈമാറിയിരുന്നു. കൃഷ്ണമൂര്‍ത്തിയും തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബും തമ്മിലുളള സംഭാഷണമാണ് 40 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സിഡിയില്‍ ഉള്ളത്.

മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ഒരുമിച്ച് കാണാനാണ് തീരുമാനിച്ചിരുന്നതെങ്കിലും രാത്രി ഏറെ വൈകിയതിനാല്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിയില്‍ മാത്രം ഒതുങ്ങുകയായിരുന്നുവെന്നും. നിസാമിനെ സഹായിക്കുന്ന ഡിജിപിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയേട് പറഞ്ഞതായും പിസി ജോര്‍ജ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക