സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.
കിഴക്കൻ കാറ്റ് സജീവമായതാണ് മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കടുത്ത വേനൽ ചൂടിൽ വലയുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായെത്തുന്ന വേനൽ മഴ താത്‌കാലികമായെങ്കിലും വലിയ ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.