കലാഭവൻ മണിയുടെ മരണം: മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തു വകകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു; സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുമെന്ന് പൊലീസ്

ഞായര്‍, 20 മാര്‍ച്ച് 2016 (10:34 IST)
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സ്വത്തു വകകളുടെ വിശദാംശങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മണിയുടെ സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നതാണ് മുഖ്യ അന്വേഷണം. കൂടാതെ മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. മണിയെ അപായപ്പെടുത്താനുള്ള സാധ്യത അറിയുന്നതിനാണ് ഇത്തരമൊറു അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കി.

മണിയുടെ ആന്തരികാവയവ പരിശോധനാഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെ വിഷം ഉള്ളില്‍ ചെന്നാണ് മണി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകമോ ആത്മഹത്യയോ ആകാമെന്നാണ് പൊലീസ് നിഗമനം.

വെബ്ദുനിയ വായിക്കുക