കാറിലെത്തി മാല പൊട്ടിച്ചു
പള്ളിയിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മാല കാറിലെത്തിയ അക്രമി സംഘം പൊട്ടിച്ചെടുത്തു. വലിയതുറ പൊലീസ് സ്റ്റേഷനടുത്ത് മാതാ ലാന്‍ഡില്‍ ജോസഫിന് ലൂയിസിന്റെ നാലര പവന് മാലയാണു പ്രതികള്‍ പൊട്ടിച്ചുകൊണ്ടുപോയത്.
മകളോടൊപ്പം ഞായറാഴ്ച രാവിലെ ആറു മണിക്കു പള്ളിയിലേക്ക് പോകവേയായിരുന്നു സംഭവം. വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.