കേന്ദ്ര പൊതുബജറ്റ് ഇന്ന് അവതരിപ്പിക്കും

തിങ്കള്‍, 29 ഫെബ്രുവരി 2016 (08:30 IST)
കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അവതരിപ്പിക്കുക. റബ്ബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്.
 
കഴിഞ്ഞ ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ ബജറ്റ് ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. സമ്പന്നര്‍ക്കുള്ള വെല്‍ത്ത് ടാക്സ് എടുത്തു കളഞ്ഞിരുന്നു. മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ തുടങ്ങിയ മോഡി സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും മോശമായ കാലാവസ്ഥയും മൂലം ജീവിതം പ്രതിസന്ധിയിലായ കര്‍ഷകരും ആശ്വാസപ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക