ലഡാക്ക് സംഘർഷത്തിൽ ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇരുരാജ്യങ്ങളും നടത്തുന്ന നയതന്ത്രശ്രമങ്ങൾ പരാജയപ്പെട്ടാൽ യുദ്ധത്തിലേക്ക് പോകുന്നതടക്കമുള്ള നടപടികൾ പരിഗണനയിലാണെന്ന് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.