2019 ജൂണിലായിരുന്നു സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന കുറ്റത്തിന് 49കാരനായ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. നാലുദിവസം അനധികൃതമായി ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 20തോളം മുറിവുകള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതായി പറയുന്നു. സംഭവത്തില്‍ നെടുങ്കണ്ടം എസ് ഐ ആയിരുന്ന കെഎ സാബുവാണ് ഒന്നാം പ്രതി. നാലുദിവസം ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് രാജ്കുമാര്‍ മരണപ്പെട്ടത്. പിന്നീട് ഹൃദയാഘതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കുടുംബം ഇടപെട്ട് കേസ് ക്രൈംബ്രഞ്ചിനു പോകുകയും പിന്നീട് സിബി ഐ ഏറ്റെടുക്കുകയുമായിരുന്നു.