കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തല്‍സ്ഥാനം രാജിവെച്ചു

തിങ്കള്‍, 13 ജൂലൈ 2015 (17:00 IST)
സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രാജിവെച്ചു. രാജിക്കത്ത് വ്യവസായ വകുപ്പ് മന്ത്രിക്ക് നല്കി. അതേസമയം, രാജി അംഗീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.
 
രാജിക്കത്തില്‍, കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ കെ എം എബ്രഹാമിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു മാസമായി തുറന്ന് പ്രവര്‍ത്തിക്കാത്ത കമ്പനിയില്‍ ചെയര്‍മാന്‍ ആയി തുടരാന്‍ താല്പര്യമില്ലെന്ന് കാണിച്ചാണ് ചന്ദ്രശേഖരന്‍ കത്ത് നല്കിയത്.
 
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച് കൊണ്ടുളള കത്ത് ഈ മാസം ആറിന് വ്യവസായ മന്ത്രിക്ക് കൈമാറി. സ്വകാര്യ മുതലാളിമാരുടെ കൈയില്‍ ഫാക്ടറികള്‍ എത്തിക്കാനുള്ള നീക്കമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ കെ എം എബ്രഹാം അടക്കമുള്ളവര്‍ നടത്തുന്നതെന്ന് കത്തിലൂടെ ചന്ദ്രശേഖരന്‍ ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക