ദീപുവിന്റെ സംസ്‌കാര ചടങ്ങ്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സാബു ജേക്കബ് അടക്കമുള്ളവർക്കെതിരെ കേസ്

ഞായര്‍, 20 ഫെബ്രുവരി 2022 (10:10 IST)
ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അടക്കം 1000 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
 
നിയമവിരുദ്ധമായി ചടങ്ങ് സംഘടിപ്പിച്ചു. ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടികാണിച്ചാണ് ‌കേസ്. സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ട ദീപുവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരകണക്കിന് ആളുകളാണ് ശനിയാഴ്‌ച്ച ദീപുവിന്റെ വീട്ടുപരിസരത്തെത്തിയത്.
 
കഴിഞ്ഞ 12-നാണ് സി.പി.എമ്മിന്റെ നാലു പ്രവര്‍ത്തകര്‍ ദീപുവിനെ ആക്രമിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. മരണകാരണം തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതം മൂലമാണെന്നാണ് ദീപുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറ‌യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍